/Kerala/School

Krishna Vilasam Upper Primary School, Kappad

VCJM+556, Kappad, Kerala 670006, India

Krishna Vilasam Upper Primary School, Kappad
School
4.2
10 reviews
8 comments
Orientation directions
+91 497 285 0123
Location reporting
Claim this location
Share
Monday: 9–16
Tuesday: 9–16
Wedneasday: 9–16
Thursday: 9–16
Friday: 9–16
Saturday: 9–16
Sunday: Close
Write a review
Abhinav Kavya
Abhinav Kavya
Sreedeep Chakkattil
Sreedeep Chakkattil
ഇത് എന്റെ വിദ്യാലയം!!!
കാപ്പാട് കൃഷ്ണ വിലാസം UP സ്കൂള്‍!!!!!

ഞാന്‍ 5 മുതല്‍ 7 വരെ ഇവിടെ ആണ് പഠിച്ചത്. LP സ്കൂള്‍ പഠനകാലത്ത് തലതിരിഞ്ഞ കളി കളിച്ചപ്പോള്‍ അച്ഛന്റെ നാടായ അഴിക്കോട് നിന്ന് അമ്മയുടെ നാടായ കപ്പാടെക്ക് എന്നെ പറിച്ചു നാട്ടപ്പോള്‍ ആണ് ഈ സ്കൂളില്‍ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായതു. അമ്മയുടെ വീട് ഈ സ്കൂളില്‍ നിന്നും 200 മീറ്റര്‍ അകലെ മാത്രം ആയതുകൊണ്ടും പുതിയ സ്ഥലം ആയതു കൊണ്ടും LP സ്കൂളില്‍ കളിച്ച കളി ഇവിടെ കളിക്കാന്‍ കഴിയാതെ പോയി. ചിലപ്പോള്‍ ഈ സ്കൂളിലെ പഠനം ആണ് എന്റെ ഇപ്പോളത്തെ സ്വഭാവ രൂപീകരണത്തിനും മറ്റും അടിത്തറ ആയതു എന്ന് പലപ്പോഴും തോന്നാറുണ്ട്.

അമ്മയുടെ വീട്ടില്‍ പോകാന്‍ ബസ്സ്‌ ഇറങ്ങി കഴിഞ്ഞാല്‍ ഈ സ്കൂളിന്റെ സൈഡില്‍ കൂടെ ഉള്ള തോട്ടിന്‍ കരയില്‍ കൂടെ നടന്നാണ് വീട്ടില്‍ പോകേണ്ടത്. അതുകൊണ്ട് എപ്പോള്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോളും ഈ സ്കൂളില്‍ കുട്ടികള്‍ ഇരുന്നു പടികുന്നതും കളിക്കുന്നതും കണ്ടാണ് വീട്ടില്‍ പോകാറു. പഠിക്കാന്‍ മിടുക്കനയത് കൊണ്ട് ടീച്ചര്‍ മാരുടെയും മാഷും മാരുടെയും കണ്ണിലുണ്ണി ആയി ആണ് സ്കൂള്‍ ജിവിതം പൂര്‍ത്തിയാക്കിയത്. അത് കൊണ്ട് അതുവഴി പോകുമ്പോള്‍ ഏതെങ്കിലും ടീച്ചറുടെ കണ്ണില്‍ പെട്ടാല്‍ പിന്നെ വിശേഷം പറഞെ അവിടുന്ന് പോകാന്‍ പറ്റൂ. അതുകൊണ്ട് പഠിക്കുന്ന കാലത്ത് സ്കൂള്‍ ഉള്ള സമയങ്ങളില്‍ അത് വഴി പോകാന്‍ ഭയങ്കര മടി ആയിരുന്നു. ഇപ്പോള്‍ പല ടീചെര്സും പിരിഞ്ഞു പോയിരിക്കുന്നു, പല പുതിയ ടീചെര്സ്നെയും കാണാം അവിടെ ഇപ്പോള്‍. പിന്നെ ഇപ്പോളും രാമചന്ദ്രന്‍ മാഷോ, ഉദയന്‍ മാഷോ, ശാന്ത ടീച്ചരോ കാണുമ്പോള്‍, ഇപ്പോള്‍ എവിടെയാ എന്നുള്ള അവരുട ചോദ്യം കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം ആണ് ഇപ്പോളും ഇവരൊക്കെ നമ്മളെ ഒര്കുന്നുണ്ടല്ലോ എന്നുള്ള സന്തോഷം.

പണ്ട് ഞാന്‍ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ ഒന്നാം ക്ലാസും ടീചെര്സ്‌ റൂം ഒക്കെ ഓല മേഞ്ഞ മേല്‍ക്കുര ആയിരുന്നു. ബാക്കി ഉയര്‍ന്ന ക്ലാസുകള്‍ വെട്ടുകല്ലില്‍ തീര്‍ത്ത ചുമരുകളും ഓടിട്ട മേല്കുരയോടു കൂടിയതും ആയിരുന്നു. ഇന്നിപ്പോള്‍ ആ ചുമരുകള്‍ ഒക്കെ സിമെന്റ് തേച്ചു ഈ കോലത്തില്‍ ആയി. പിന്നെ ഓല മേല്ക്കുരഉള്ള ഭാഗത്ത്‌ ആസ്ബറ്റോസ് ഇട്ടു അല്ലാതെ വേറെ വലിയ മാറ്റം ഒന്നും സ്കൂളിന് വനിട്ടില്ല. ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം കൂടെ ഉണ്ട് എന്നും അറിഞ്ഞു.

ഇപ്പോളും ഓരോ പ്രാവശ്യവും ഇതിനു മുന്നിലൂടെ നടന്നു പോകുമ്പോളും പണ്ടിരുന്ന ക്ലാസ്സ്‌ മുറികളും സ്കൂള്‍ മുറ്റത്ത്‌ ഓടി നടക്കുന്ന കുട്ടികളെയും കാണുമ്പോള്‍ മനസ് ചിലപ്പോള്‍ 15 കൊല്ലം പുറകോട്ടു പോകും. കുസുര്തിയും കുരുത്തകെടിനും ഒപ്പം മത്സരിച്ചു പഠിച്ചിരുന ഒരു കാലത്തിന്റെ ഓര്‍മയിലേക്ക്............
Lionel Messi
Lionel Messi
Adarsh Palayi
Adarsh Palayi
Raheem Vc
Raheem Vc
Jithin k
Jithin k
BINEESH RK
BINEESH RK283 days ago
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിച്ച ഇടം
Adithyan S
Adithyan S1 year ago
A nostalgic school i ever seen
I study in this school LKG to7th std
A nostalgic vibes
Recommended locations